സ്‌റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ രാഷ്ട്രീയ കൃഷി വികാസ് യോജന (2022-23) യുടെ ഭാഗമായി 2023-24 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന ഓപ്പണ്‍ പ്രെസിഷന്‍ ഫാര്‍മിംഗ് – തുറന്ന കൃഷിയിടങ്ങളിലെ കൃത്യത കൃഷി പദ്ധതിക്ക് കൊല്ലം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ പട്ടികജാതി/ പട്ടിക വര്‍ക്ഷവിഭാഗത്തില്‍ പെട്ട വാഴ /പച്ചക്കറി കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 1 ഹെക്ടര്‍ വാഴയുടെ കൃഷി ചെലവുകള്‍ക്ക് 35000 രൂപയും ഫെര്‍ട്ടിഗേഷന്‍ യൂണിറ്റിന് 45000 രൂപയും പ്‌ളാസ്റ്റിക് പുതയിടലിനു 16000 രൂപയും എന്ന കണക്കിനാണ് സബ്‌സിഡി നല്‍കുന്നത്. ആകെ 96000 രൂപ / ഹെക്ടര്‍. 1 ഹെക്ടര്‍ പച്ചക്കറിക്ക്- കൃഷി ചെലവുകള്‍ക്ക് 20,000 രൂപയും ഫെര്‍ട്ടിഗേഷന്‍ യൂണിറ്റിന് 55,000 രൂപയും, പ്‌ളാസ്റ്റിക് പുതയിടലിനു 16000 രൂപയും എന്ന കണക്കിനാണ് സബ്‌സിഡി നല്‍കുന്നത്. ആകെ 91000 രൂപ/ ഹെക്ടര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷി സ്ഥലം സ്ഥിതി ചെയ്യുന്ന പരിധിയിലെ കൃഷി ഭവനുമായി ബന്ധപ്പെടേണ്ടതാണ്.
Thursday, 12th December 2024
Leave a Reply