ഭക്ഷണപ്രിയര്‍ക്കായി നാട്ടുരുചികളൊരുക്കാന്‍ കേരളീയം ഭക്ഷ്യമേള. നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരത്തില്‍ നടക്കുന്ന മലയാളത്തിന്റെ മഹോത്സവം. 11 വ്യത്യസ്തതരത്തിലുള്ള ഭക്ഷ്യമേളകളാണ് ഒരാഴ്ച നഗരത്തില്‍ രുചിലോകം തീര്‍ക്കാനെത്തുന്നത്. തട്ടുകട ഭക്ഷണം മുതല്‍ പഞ്ചനക്ഷത്ര ഭക്ഷണം വരെ കേരളീയത്തിലെ സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനാകുന്ന തരത്തിലാണ് രുചിമേളം ഒരുക്കുന്നത്. കേരളത്തിലെ തനത് വിഭവങ്ങള്‍ അണിനിരത്തിക്കൊണ്ട് കനകക്കുന്നില്‍ നടക്കുന്ന ബ്രാന്‍ഡഡ് ഫുഡ് ഫെസ്റ്റിവല്‍ ആണ് മേളയിലെ പ്രധാന ആകര്‍ഷണം.
Thursday, 12th December 2024
Leave a Reply