ഏറ്റവും മികച്ച വിളവ് ലഭിക്കാനായി സെപ്റ്റംബര്‍ പകുതിയോടെയാണ് ശീതകാല പച്ചക്കറികള്‍ കൃഷി ചെയ്തു തുടങ്ങേണ്ടത്. അതിനാല്‍ ‘ശീതകാല പച്ചക്കറി വിളകളുടെ ഉത്പാദനം’ എന്ന വിഷയത്തില്‍ തിരുവനന്തപുരം, വെള്ളായണി, കേരള കാര്‍ഷിക സര്‍വകലാശാല, ട്രെയിനിങ് സര്‍വ്വീസ് സ്‌കീം, ഈ മാസം 14,15 (സെപ്റ്റംബര്‍ 14,15) തീയതികളിലായി ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വെള്ളായണി കാര്‍ഷിക കോളേജില്‍ വച്ച് രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെ ആണ് പരിശീലനം. ക്യാബേജ്, കോളിഫ്‌ളവര്‍, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, റാഡിഷ്, ബ്രോക്കോളി, ഉള്ളി തുടങ്ങിയവയുടെ തൈ ഉല്പാദനത്തെക്കുറിച്ചും, കൃഷി രീതികളെക്കുറിച്ചും, കീട-രോഗ നിയന്ത്രണ മാര്‍ക്ഷങ്ങളെക്കുറിച്ചും വിശദമായി പഠിപ്പിക്കുന്നതായിരിക്കും. പരിശീലന ഫീസ് 600 രൂപ. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 9497426849 എന്ന നമ്പറിലേക്ക് വിളിക്കുകയോ, പേരും ഫോണ്‍ നമ്പരും വാട്‌സ്ആപ്പ് സന്ദേശമായി അയയ്ക്കുകയോ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ 9497426849.
Tuesday, 29th April 2025
Leave a Reply