കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയ്ക്കു കീഴിലുള്ള വിവിധ ജില്ലകളിലെ (തിരുവനന്തപുരം, ഇടുക്കി, വയനാട്) ഡയറി സയന്‍സ് കോളേജുകളിലും, വി കെ ഐ ഡിഫ് ടി മണ്ണുത്തിയിലും നടത്തി വരുന്ന ബി.ടെക് ഡയറി ടെക്‌നോളജി/ഫുഡ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് ഉള്ള 2023 അക്കാഡമിക് വര്‍ഷത്തെ സ്‌പോട്ട് അഡ്മിഷന്‍ 14.09.2023 രാവിലെ 11 മണിക്ക് വയനാട് ജില്ലയിലെ പൂക്കോട് ഉള്ള സര്‍വകലാശാല ആസ്ഥാനത്ത് വെച്ച് നടത്തുന്നുണ്ട്. പ്രവേശനത്തിനായി നിശ്ചിത യോഗ്യത ഉള്ള വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും ഒറിജിനലും പകര്‍പ്പുമായി 14.09.2023 രാവിലെ 11 മണിക്ക് മുന്‍പായി വയനാട് പൂക്കോട് ഉള്ള സര്‍വകലാശാല ആസ്ഥാനത്ത് എത്തി ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kvasu.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
Thursday, 12th December 2024
Leave a Reply