തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം (സെപ്റ്റംബര്‍) 12 മുതല്‍ 16 വരെയുളള 5 പ്രവൃത്തി ദിവസങ്ങളില്‍ ‘ശാസ്ത്രീയമായ പശു പരിപാലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി നടത്തുന്നു. താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 11ന് മുന്‍പായി ഫോണ്‍ മുഖേനയോ, നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം പരിശീലനത്തില്‍ പങ്കെടുത്തവരെ പരിഗണിക്കുന്നതല്ല. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരോ ദിവസവും 150 രൂപ ദിനബത്തയും ആകെ 100 രൂപ യാത്ര ബത്തയും നല്‍കുന്നതാണ്. പരിശീലനാര്‍ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ ഒറിജിനലും ആയതിന്റെ പകര്‍പ്പും കൊണ്ടുവരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷീര പരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി ഒ., തിരുവനന്തപുരം 695004 എന്ന മേല്‍വിലാസിലോ, 0471 2440911 എന്ന ഫോണ്‍ നമ്പറിലോ principaldtctvm@gmail.com എന്ന ഇ -മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply