നെല്ല് കളനിയന്ത്രണം – അടിവളം ചേര്‍ക്കാത്ത പാടങ്ങളില്‍ ഞാറ് നട്ട് 10 ദിവസത്തിനുള്ളില്‍ ഒന്നാം വളം ചേര്‍ക്കുന്നതിനോടൊപ്പം ലോണ്ടാക്‌സ് പവര്‍ 4 കിലോഗ്രാം ഒരു ഏക്കറിന് എന്ന കണക്കില്‍ കലര്‍ത്തി പാടത്ത് ഇട്ടുകൊടുക്കാവുന്നതാണ്.
അടിവളം ചേര്‍ത്ത പാടങ്ങളാണെങ്കില്‍ വളത്തിന് പകരം മണലുമായി കലര്‍ത്തി ഇവ വിതറികൊടുക്കാം അല്ലെങ്കില്‍ ബ്യൂട്ടാക്ലോര്‍ പെനോക്‌സുലം എന്ന കളനാശിനി 800 മില്ലി ഒരു ഏക്കറിന് എന്ന കണക്കില്‍ ഞാറ് നട്ടതിനുശേഷമോ വിതച്ചതിന് ശേഷമോ 6 മുതല്‍ 8 ദിവസത്തിനുള്ളില്‍ കൊടുക്കാം. അല്ലേങ്കില്‍ പൈറസോസല്‍ഫ്യൂറാന്‍ എന്ന കളനാശിനി 80 തൊട്ട് 120 ഗ്രാം ഒരു ഏക്കറിന് എന്ന കണക്കില്‍ ചേര്‍ത്തുകൊടുക്കാവുന്നതാണ്.
ചേറ്റുവിളയില്‍ വരിനെല്ലിനെതിരെ നിലം തയ്യാറാക്കി പാടത്ത് വെള്ളം കയറ്റി നിര്‍ത്തിയിട്ട് ഓക്‌സീഫ്യൂര്‍ഫെന്‍ എന്ന കളനാശിനി 1.5മില്ലി ഒരു ലിറ്റര്‍ എന്ന കണക്കില്‍ തളിച്ചുകൊടുക്കാം. പിന്നീട് 4 മണിക്കൂറിന് ശേഷം മുളപ്പിച്ച വിത്ത് വിതയ്ക്കാം.
ഇഞ്ചി – ഇഞ്ചിയിലെ വാട്ട രോഗത്തിന് ഒരു സെന്റിന് എന്നീമൂന്നുകിലോ വീതം കുമ്മായം മണ്ണില്‍ ചേര്‍ത്തിളക്കുക. ട്രൈക്കോഡര്‍മ, സ്യൂഡോമോണസ് ജീവാണുക്കള്‍ ഉപയോഗിക്കുക. രോഗം വന്ന ചെടികള്‍ പിഴുതുമാറ്റി ഒരുശതമാനം വീര്യമുള്ളബോഡോമിശ്രിതം കൊണ്ട് കുതിര്‍ക്കുക.
Leave a Reply