റബ്ബര്‍ബോര്‍ഡ് നടത്തുന്ന വെര്‍ച്വല്‍ ട്രേഡ് ഫെയറി (വിടിഎഫ്)-ന്റെ നാലാം പതിപ്പിന് 2023 ഒക്ടോബറില്‍ തുടക്കം കുറിക്കുന്നു. ഇന്ത്യന്‍ റബ്ബറുത്പന്നനിര്‍മ്മാതാക്കള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കുറഞ്ഞ ചെലവില്‍ പ്രദര്‍ശിപ്പിക്കുന്നതിനും ബ്രാന്‍ഡ് നിര്‍മ്മാണത്തിനുമുള്ള അവസരം റബ്ബര്‍ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന വെര്‍ച്വല്‍ ട്രേഡ് ഫെയര്‍ ഒരുക്കുന്നു. ആഭ്യന്തര-അന്തര്‍ദേശീയ വിപണികളില്‍ രാജ്യത്തെ റബ്ബറുത്പന്നങ്ങള്‍ എത്തിക്കുന്നതിനുള്ള ചെലവ് കുറഞ്ഞ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായാണ് വെര്‍ച്വല്‍ ട്രേഡ് ഫെയര്‍. വിടിഎഫ് നാലാംപതിപ്പില്‍ ഒരു വര്‍ഷത്തേക്കുള്ള സ്റ്റാള്‍ വാടക 5000 രൂപ( 18% ജിഎസ്ടി പുറമെ)യാണ്. റബ്ബറിന്റെയും റബ്ബറുത്പന്നങ്ങളുടെയും കയറ്റുമതിക്കാര്‍ക്ക് നാലാം പതിപ്പിനായി ഇപ്പോള്‍ സ്റ്റാളുകള്‍ ബുക്ക് ചെയ്തുതുടങ്ങാം. ബന്ധപ്പെടേണ്ട നമ്പര്‍: 0481 2353790/2353311 ഇമെയില്‍:marketpromotion@rubberboard.org.in
Thursday, 12th December 2024
Leave a Reply