നാളികേര വികസന ബോര്‍ഡ് ഹിന്ദി പക്ഷാചരണത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ സ്‌കൂളുകളിലെ ഹിന്ദി അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ഹിന്ദി കവിത രചന മത്സരം സംഘടിപ്പിക്കുന്നു. അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജൂനിയര്‍ വിഭാഗത്തിലും എട്ട് മുതല്‍ പത്ത് വരെയുളളവര്‍ക്ക് സീനിയര്‍ വിഭാഗത്തിലും പങ്കെടുക്കാവുന്നതാണ്. ‘അനൂഠാ നാരിയല്‍ മഹിമ അപാര്‍’ (അദ്വിതീയം നാളികേരം, മഹിമ അപാരം) എന്നതാണ് മത്സര വിഷയം. സ്‌കൂള്‍ അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ രചനകള്‍ ചെയര്‍മാന്‍, നാളികേര വികസന ബോര്‍ഡ്, കേര ഭവന്‍, കൊച്ചി-11 എന്ന വിലാസത്തില്‍ സെപ്തംബര്‍ 11-ാം തീയതി വൈകുന്നേരം 5.30 മണിക്കുളളില്‍ ലഭിച്ചിരിക്കണം. സമ്മാനാര്‍ഹര്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും സമ്മാനിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക്: 0484–2377266 എക്സ്റ്റന്‍ഷന്‍-145/121 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Leave a Reply