മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി പരിശീലന കേന്ദ്രത്തിൽ വെച്ച് ആട് വളർത്തൽ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം നൽകുന്നു. ജൂലൈ 13, 14 ( വ്യാഴം, വെള്ളി ) എന്നീ ദിവസങ്ങളിലാണ് പരിശീലനം. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓഫീസ് സമയങ്ങളിൽ 0479-2457778, 0479-2452277എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്ത് നമ്പർ വാങ്ങേണ്ടതാണ്. ഏതെങ്കിലും കാരണങ്ങളാൽ സർക്കാർ അവധി പ്രഖ്യാപിക്കുകയോ, രാഷ്ട്രീയപാർട്ടികൾ, സംഘടനകൾ തുടങ്ങിയവർ ജനജീവിതത്തെ ബാധിക്കുന്ന തരത്തിൽ ഹർത്താൽ നടത്തുകയോ ചെയ്താൽ അറിയിച്ചിരിക്കുന്ന തീയതിയുടെ തൊട്ടടുത്ത പ്രവൃത്തി ദിവസം പരിശീലനം ഉണ്ടായിരിക്കുന്നതാണ്.
Thursday, 12th December 2024
Leave a Reply