ചീര, വെണ്ട, വഴുതിന, മുളക്, കറിവേപ്പില മുതലായ വര്‍ഷകാലത്തിനു അനുയോജ്യമായ പച്ചക്കറികള്‍ നടാന്‍ തുടങ്ങാവുന്നതാണ്. പോട്രേയിലോ ചെറു പോളിത്തീന്‍ ബാഗുകളിലോ മുളപ്പിച്ചു വേരുകള്‍ക്ക് ക്ഷതമേല്‍ക്കാത്ത വിധം മാറ്റി നടാവുന്നതാണ്. പച്ചക്കറികൃഷിക്കായി നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുക. സെന്റ് ഒന്നിന് രണ്ടര കിലോഗ്രാം കുമ്മായം വിതറി ഉഴുതു മറിക്കുക. കളകളുടെ വേരുകള്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക. രണ്ടാഴ്ചയ്ക്കു ശേഷം ഉയര്‍ത്തിയ വരമ്പുകളിലോ കൂനകളിലോ ട്രൈക്കോഡെര്‍മ സമ്പുഷ്ടമാക്കിയ ജൈവവളങ്ങള്‍ മണ്ണുമായി ഇളക്കി ചേര്‍ത്ത് പച്ചക്കറി തൈകള്‍ നടുക.
Leave a Reply