സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായത്തോടെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട,് മലപ്പുറം, കോഴിക്കോട,് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നടപ്പിലാക്കുന്ന വാഴ, പച്ചക്കറി എന്നിവയ്ക്കായി തുറസായ സ്ഥലത്ത് കൃത്യതാകൃഷിയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. തുള്ളി നന സൗകര്യത്തോടു കൂടിയുള്ള കൃഷി, പ്ലാസ്റ്റിക് മള്‍ച്ചിംഗ് എന്നീ ഘടകങ്ങള്‍ ചെയ്യുന്ന യൂണിറ്റുകള്‍ക്കാണ് ധനസഹായം നല്‍കുക. ഇത്തരത്തില്‍ വാഴയ്ക്ക് ഹെക്ടര്‍ ഒന്നിന് 96,000 രൂപയും പച്ചക്കറി ഹെക്ടര്‍ ഒന്നിന് 91,000 രൂപയും ധനസഹായം അനുവദിക്കുന്നു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനായി കൃഷിയിടം സ്ഥിതി ചെയ്യുന്ന പരിധിയിലെ കൃഷിഭവനുമായോ ജില്ലാ ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ ഓഫീസറുടെ ഫോണ്‍ നമ്പറിനും www.shm.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണെന്ന് തിരുവനന്തപുരം ജില്ലാ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ – കേരള ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം പാളയത്ത് പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍മിഷന്‍- കേരളയുമായോ 0471 – 2330857, 9188954089 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടുക.
Leave a Reply