Thursday, 12th December 2024

തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിന്റെ ആഭിമുഖ്യത്തില്‍ നമുക്കൊരുക്കാം ഓണപൂന്തോട്ടം എന്ന വിഷയത്തില്‍ ഈ മാസം 27, 28 തീയതികളിലായി ദ്വദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓണപ്പൂക്കളത്തിന് വേണ്ടിയുള്ള പൂച്ചെടികളുടെ കൃഷി രീതികള്‍, ബഡ്ഡിംഗ് ഗ്രാഫ്റ്റിംഗ്- പ്രായോഗിക പരിശീലനം എന്നിവയാണ് ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിശീലന ഫീസ് 600/- രൂപ പരിശീലന സമയം 10 മുതല്‍ 4 മണി വരെ. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, പൂക്കളുടെ വിത്ത്, കൈപ്പുസ്തകം എന്നിവ നല്കുന്നതാണ്. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 8606631545 എന്ന നമ്പരിലേക്ക് വിളിക്കുകയോ പേരും ഫോണ്‍ നമ്പരും വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495118208 എന്ന നമ്പരില്‍ ബന്ധപ്പെടുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *