രാജ്യത്ത് ആദ്യമായി കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ കന്നുകാലികളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മൈക്രോ ചിപ്പ് സംവിധാനമായ ആർ. എഫ്. ഐ. ഡി ( റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) യെ കുറിച്ച് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് പ്രതിനിധി എത്തി.കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സർബേശ്വർ മാഞ്ചി ആണ് പത്തനംതിട്ടയിൽ സന്ദർശനത്തിനെത്തിയത്. കേരള മൃഗസംരക്ഷണ വകുപ്പ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൈലറ്റ് പ്രൊജക്റ്റ് ആയി RFID നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കർഷകരിൽ നിന്നും മികച്ച പ്രതികരണം നേടിയ പദ്ധതിയെക്കുറിച്ച് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും കർഷകരിൽ നിന്നും നേരിട്ട് മനസ്സിലാക്കി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും നടപ്പിലാക്കുകയാണ് സന്ദർശനോദ്ദേശ്യം. ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൻ വിളവിനാൽ, കേരള മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. ബേബി കെ. കെ, പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡാനിയൽ ജോൺ, ഡോ. രാജേഷ് ബാബു, അസിസ്റ്റന്റ് ഡയറക്ടർ ഡോ. അജിത് എം. ജി, പി ആർ ഓ ഡോ. എബി കെ എബ്രഹാം,ഡോ. ജാൻകി ദാസ്, ഡോ. ശുഭ പരമേശ്വരൻ, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ ഡാനിയൽ കുട്ടി, അബ്ദുൽ സലാം എന്നിവരിൽ നിന്നും പദ്ധതി നടത്തിപ്പിന്റെ വിശദ വിവരങ്ങൾ മനസിലാക്കി. ശേഷം ഓമല്ലൂർ പഞ്ചായത്തിലെ ക്ഷീരകർഷരുടെ വീട് സന്ദർശിച്ചു പശുക്കളിൽ ആർ എഫ് ഐ ഡി മൈക്രോ ചിപ്പ് ഘടിപ്പിക്കുന്ന പ്രായോഗിക വശങ്ങളും മനസ്സിലാക്കി.
Tuesday, 30th May 2023
Leave a Reply