ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 1 ലോക ക്ഷീരദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് തിരുവനന്തപുരം ജില്ലയിലെ ഹൈസ്‌കൂള്‍, യു.പി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പെയിന്റിംഗ്, ചിത്രരചന മത്സരങ്ങള്‍ മെയ് 23ന് യു. പി, ഹൈ സ്‌കൂള്‍ വിഭാഗങ്ങള്‍ക്കായും ഉപന്യാസരചന, ഡയറി ക്വിസ് എന്നിവ മെയ് 24ന് ഹൈസ്‌കൂള്‍ വിഭാഗത്തിനു മാത്രമായും നടത്തുന്നു. പങ്കെടുക്കുവാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ മെയ് 22ന് വൈകുന്നേരം 4 മണിക്ക് മുന്‍പായി ഈ പരിശീലന കേന്ദ്രവുമായി 0471 2440911 എന്ന ഫോണ്‍ മുഖേനയോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.
Thursday, 12th December 2024
Leave a Reply