മെയ് 20 ലോക തേനീച്ച ദിനാഘോഷത്തോടനുബന്ധിച്ച് ഫെഡറേഷന്‍ ഓഫ് ഇന്റിജീനസ് എപ്പികള്‍ച്ചറിസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നബാര്‍ഡ്, കാനറാ ബാങ്ക്, മാരിക്കോ എന്നിവരുടെ സഹകരണത്തോടെയാണ് തിരുവനന്തപുരം വൈ എം സി എ ഹാളില്‍ തേനീച്ച ദിനാഘോഷം സംഘടിപ്പിക്കുന്നു. കാര്‍ഷിക ഉത്പാദന വര്‍ദ്ധനവിനും ജൈവവൈവിധ്യം നിലനിര്‍ത്തുന്നതിനും തേനീച്ച ചെയ്യുന്ന സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുവാന്‍ വേണ്ടി ഐക്യരാഷ്ട്ര സംഘടന മെയ് 20 ലോക തേനീച്ച ദിനമായേി ആഘോഷിക്കുന്നു. കാര്‍ഷികോല്‍പാദന കമ്മീഷണറും കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ. ബി അശോക് ഐ എ എസ് ഉദ്ഘാടനവും ചെറുതേനീച്ച കോളനി വിതരണവും നിര്‍വഹിക്കും. തേനീച്ച കൃഷിയില്‍ തെങ്ങ്-റബ്ബര്‍ വൃക്ഷങ്ങളുടെ പ്രാധാന്യം- മുഖാമുഖം, തേനീച്ച വളര്‍ത്തല്‍ സാധ്യതകള്‍, പ്രശ്‌നങ്ങള്‍, പരിഹാര നിര്‍ദ്ദേശങ്ങള്‍ എന്നിവയെ അധികരിച്ചുള്ള കര്‍ഷകര്‍ സാങ്കേതികവിദഗ്ധര്‍ എന്നിവരുടെ സംവാദവും ഉണ്ടാകും. കര്‍ഷകര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനായി 9446558462, 6238613388 എന്നീ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
Thursday, 12th December 2024
Leave a Reply