Sunday, 3rd December 2023

പച്ചക്കറി തൈകള്‍ നടുന്നതിനുള്ള കൃഷിസ്ഥലങ്ങള്‍ ഒരുക്കുമ്പോള്‍ ഒരു സെന്റിന് 2 കിലോ എന്ന തോതില്‍ കുമ്മായം മണ്ണില്‍ ചേര്‍ത്ത് കൊടുക്കാവുന്നതാണ്. നഴ്‌സറി തൈകളില്‍ 10ഗ്രാം സ്യുഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചു കൊടുക്കാവുന്നതാണ്. തൈകള്‍ നടുന്നതിനോപ്പം മണ്ണില്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത് കൊടുക്കുന്നത് വിളകളെ കീട-രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. ജല സംരക്ഷണത്തിനായി പച്ചക്കറികളില്‍ തിരിനന, തുള്ളിനന എന്നിവ അവലംബിക്കുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *