Thursday, 12th December 2024

കര്‍ഷകന്റെ വരുമാനം ഗണ്യമായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ഫാം പ്ലാനുകള്‍ സംസ്ഥാനത്ത് 10760 എണ്ണം പൂര്‍ത്തീകരിച്ചതായി കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. വടക്കാഞ്ചേരി ബ്ലോക്കിലെ വരവൂര്‍ ഗവ.എല്‍.പി.സ്‌ക്കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ മന്ത്രി പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി. വ്യത്യസ്ത ഭൂപ്രകൃതിക്ക് അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും കൃത്യമായ ആസൂത്രണത്തിലൂടെ വിവിധ വിളകള്‍ കൃഷി ചെയ്തുകൊണ്ട് മികച്ച വരുമാനം നേടാന്‍ കര്‍ഷകനെ പ്രാപ്തമാക്കുന്ന പദ്ധതിയാണ് ഫാം പ്ലാന്‍. വടക്കാഞ്ചേരി ബ്ലോക്കില്‍ മാത്രം 70 ഫാം പ്ലാനുകള്‍ രൂപീകരിച്ചതായി മന്ത്രി പറഞ്ഞു. 1080 ഫാം പ്ലാനുകള്‍ രൂപീകരിച്ച് മലപ്പുറം ജില്ലയാണ് ഒന്നാമത്. കേരള്‍ഗ്രോ എന്ന ബ്രാന്‍ഡില്‍ കൃഷിവകുപ്പ് ഉല്‍പന്നങ്ങള്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വിപണനം നടത്തുന്ന പദ്ധതിക്ക് തുടക്കം കുറിച്ചെന്നും മന്ത്രി പറഞ്ഞു. കൃഷിവകുപ്പിന്‍്‌റെ ഫാമുകളുടെ 131 ഉല്‍പ്പന്നങ്ങളാണ് വില്പനയ്ക്ക് തയ്യാറായിട്ടുള്ളത്. കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കണമെങ്കില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി വിപണനം നടത്തണം. ഇതിനായി 11 വകുപ്പുകള്‍ സംയോജിപ്പിച്ച് മൂല്യവര്‍ദ്ധിത കാര്‍ഷികമിഷന്‍ രൂപീകരിച്ചതായും മന്ത്രി അറിയിച്ചു. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് ആകര്‍ഷകവും അന്താരാഷ്ട്ര നിലവാരമുള്ളതുമായ പാക്കിംഗ് ആവശ്യമാണ് കര്‍ഷകര്‍ക്കും, കര്‍ഷക ഗ്രൂപ്പുകള്‍ക്കും പാക്കിംഗിന് ആവശ്യമായ പരിശീലനവും സഹായവും നല്‍കേണ്ടതുണ്ട്. ഇതിനായി മുംബൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജുമായി ധാരണാപത്രം ഒപ്പിട്ടതായും അതിന്റെ ആദ്യഘട്ട പരിശീലനം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *