തേനീച്ച വളര്‍ത്തല്‍ പ്രചരണത്തിന്റെ ഭാഗമായി ഹോര്‍ട്ടികോര്‍പ്പ് ഇന്നും നാളെയുമായി (മാര്‍ച്ച് 27,28) തിരുവനന്തപുരം സംസ്ഥാന പബ്ലിക് ലൈബ്രറി ഹാളില്‍ തേന്‍ മഹോത്സവം സംഘടിപ്പിക്കുന്നു. തേനീച്ചവളര്‍ത്തല്‍, തേന്‍സംഭരണം, തേന്‍സംസ്‌കരണം, തേന്‍ അധിഷ്ഠിത മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നീ വിഷയങ്ങളില്‍ സെമിനാറും പ്രദര്‍ശനവും ഒരുക്കിയിരിക്കുന്നു. ഇതോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും. സെമിനാറിനോട് അനുബന്ധിച്ച് തേനീച്ച കര്‍ഷകര്‍, അംഗീകൃത ബ്രീഡിങ് യൂണിറ്റുകള്‍, ഹോര്‍ട്ടികോര്‍പ്പ് എന്നിവര്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും ഒരുക്കിയിട്ടുണ്ട്. 28ന് വൈകിട്ട് നാലുമണിക്ക്് അവസാനിക്കുന്ന സംസ്ഥാനതല സെമിനാറിന് രജിസ്‌ട്രേഷന്‍ സൗജന്യമാണ്.
Sunday, 3rd December 2023
Leave a Reply