* ജല ദൗര്‍ലഭ്യമുള്ള വയലുകളില്‍ 4 ദിവസത്തിലോരിക്കല്‍ നന്നായി നനക്കണം. കര്‍ഷകര്‍ കുലവാട്ടം, തവിട്ടു പുള്ളി രോഗം, ഇലപ്പേന്‍, തണ്ടുതുരപ്പന്‍ മുതലായവക്കെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. കുലവാട്ടം (ബ്ലാസ്റ്റ്) രോഗം സാധാരണയായി കണ്ടുവരാറുളള സ്ഥലങ്ങളില്‍ നൈട്രജന്‍ വളങ്ങളുടെ അമിത ഉപയോഗം കുറക്കുക. കുലവാട്ടം, പോളരോഗം മുതലായ രോഗങ്ങളെ പ്രതിരോധിക്കുവാന്‍ ഹെക്ടറിന് 2.5 കിലോഗ്രാം സ്യീഡോമോണാസ് 50 കിലോഗ്രാം ചാണകപ്പോടിയുമായി കലര്‍ത്തി വയലില്‍ വിതറാവുന്നതാണ്. പാടത്ത് 20 കിലോഗ്രാം ചാണകത്തില്‍ മണ്ണില്‍ 1 കിലോഗ്രാം സ്വീഡോമോണാസ് എന്ന തോതില്‍ കലര്‍ത്തി മണ്ണില്‍ ചേര്‍ത്ത് കൊടുക്കുന്നത് രോഗങ്ങള്‍ വരാതിരിക്കാന്‍ സഹായകമാകും. ഗുണനിലവാരമുള്ള സ്യുഡോമോണാസ് അമ്പലവയല്‍ വിജ്ഞാന കേന്ദ്രത്തില്‍ ലഭ്യമാണ്.
* കമുക് – കുരുത്തോലച്ചാഴി, മഞ്ഞളിപ്പ് മുതലായ കീട-രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക. മഞ്ഞളിപ്പ് കാണുകയാണെങ്കില്‍ വിദഗ്ദ ഉപദേശം തേടി നിയന്ത്രണ മാര്‍ക്ഷങ്ങള്‍ സ്വീകരിക്കേണ്ടതാണ്. തെക്കന്‍ വെയിലില്‍ നിന്നുള്ള സൂര്യാഘാതം തടയുന്നതിനായി കമുകിന്‍ തടിയില്‍ വെള്ള പൂശുകയോ കമുകിന്‍ പോളകള്‍ കൊണ്ട് പൊതിയുകയോ ചെയ്യണം. തോട്ടങ്ങളില്‍ 3-5 ദിവസം ഇടവിട്ട് മരമൊന്നിന് 175 ലിറ്റര്‍ എന്ന തോതില്‍ ജലസേചനം നല്‍കുക.
* കുരുമുളക് – നടീലിന് തയ്യാറാക്കി വച്ചിട്ടുള്ള ചെന്തലകള്‍ കഷണങ്ങളാക്കി വേരുപിടിപ്പിക്കാന്‍ കൂടകളില്‍ നടാവുന്നതാണ്. വള്ളികള്‍ സൂര്യാഘാതമേല്‍ക്കാതെ സംരക്ഷിക്കുകയും പുതയിട്ട് ഉണക്കിന്റെ കാഠിന്യം കുറക്കുകയും ചെയ്യുക.
* അഞ്ചുമാസം പ്രായമായ വാഴകള്‍ക്ക് ( വാഴ ഒന്നിന് 65 ഗ്രാം യൂറിയ, 100 ഗ്രാം പൊട്ടാഷ് എന്ന തോതില്‍) വളപ്രയോഗം നടത്താം. നിലവിലുള്ള വാഴത്തോട്ടങ്ങളില്‍ ആഴ്ചയില്‍ രണ്ടുതവണ എന്ന തോതില്‍ ജലസേചനം നല്‍കുക. തടതുരപ്പന്റെ ആക്രമണത്തിനെതിരേ ജാഗ്രത പാലിക്കേണ്ടതാണ്. കുറുനാമ്പ് രോഗം പരത്തുന്ന കീടങ്ങളെ നിയന്ത്രിക്കാന്‍ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ആഴ്ചയില്‍ ഒന്ന് എന്ന തോതില്‍ തളിക്കുക.
* ഇഞ്ചി നടാനുള്ള സ്ഥലം ഒരുക്കാനുള്ള സമയമായി. രോഗവിമുകമായ വിത്തിഞ്ചി ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഇലകരിച്ചില്‍ വാട്ടം മുതലായ പൂപ്പല്‍ രോഗങ്ങള്‍ അധികരിച്ചേക്കാം, രോഗബാധയുടെ പ്രാരംഭ ദശയില്‍ തന്നെ നിയന്ത്രണ മാര്‍ക്ഷങ്ങള്‍ അവലംബിക്കുക, വരള്‍ച്ചയെ പ്രതിരോധിക്കാന്‍
1) വിളകളുടെ തടത്തില്‍ പുതയിടുക.
2)സാധ്യമായിടങ്ങളിലൊക്കെ കണിക ജലസേചന രീതി അവലംബിക്കുക. 3) പകല്‍ 12 മണിയ്ക്കും 3 മണിയ്ക്കും ഇടയില്‍ കാര്‍ഷിക വൃത്തികള്‍ ഒഴിവാക്കുക.
4)നനയില്ലാത്ത വിളകള്‍ക്ക് രാസവളങ്ങള്‍, കോഴിവളങ്ങള്‍ എന്നിവ മിതമായി മാത്രം പ്രയോഗിക്കുക.
5) വിളകളുടെ തടിയില്‍ കുമ്മായം പൂശുക.
6) സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് അഞ്ച് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ പതിനഞ്ചു ദിവസ ഇടവേളകളില്‍ ഇലകളില്‍ തളിക്കുക
7) വിളകളുടെ തടത്തില്‍ വെള്ളം ആഗിരണം ചെയ്തു നിലനിര്‍ത്താന്‍ ശേഷിയുള്ള മണ്ണിര കമ്പോസ്റ്റ്/ചകിരിച്ചോറ് കമ്പോസ്റ്റ് വിതറുക.
ഈര്‍പ്പ നഷ്ടം കുറക്കാനായ് മണ്ണിനു പുതയിടുക. കീട-രോഗ ബാധയില്ലാത്ത വിളകളുടെ അവശിഷ്ടങ്ങളോ പച്ചിലകളോ കരിയിലകളോ ഇതിനായി ഉപയോഗിക്കാം. തനതു വിളകളുടെ അവശിഷ്ടങ്ങള്‍ ഒഴിവാക്കുന്നത് പുതയില്‍ പ്രസ്തുത വിളയെ ബാധിക്കുന്ന കീട രോഗങ്ങളുടെ പ്രജനനം ഒഴിവാക്കാന്‍ സഹായകരമാകും മേല്‍മണ്ണ് ഇളക്കി പൊടിച്ചു നിയതമായി പരത്തിയിടുന്നത് പുതയിടുന്നതിനു സമാനമായ ഒരു രീതിയാണ് ഇത് മണ്ണിലെ ഈര്‍പ്പ നഷ്ടം തടയാന്‍ സഹായിക്കും
പ്രായം കുറഞ്ഞ വൃക്ഷ വിളകള്‍, തൈകള്‍ എന്നിവയെ നേരിട്ടുള്ള സൂര്യ പ്രകാശത്തില്‍ നിന്നും മടഞ്ഞ ഓലകളാല്‍ ആവരണം ചെയ്തു സംരക്ഷിക്കുക.
നിര്‍ജലീകരണം തടയാനായി പക്ഷികള്‍ക്കും കന്നുകാലികള്‍ക്കും പകല്‍ സമയം ധാരാളം വെള്ളം കുടിക്കാന്‍ നല്‍കുക. പാര്‍പ്പിക്കുന്നിടങ്ങളില്‍ അവയുടെ ദേഹത്ത് ഇടയ്ക്കിടെ വെള്ളം തൂവുകയും വശങ്ങളില്‍ നിന്ന് ഫാന്‍ ചലിപ്പിക്കുകയും ചെയ്യുക.
Leave a Reply