* തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി ഇഞ്ചി, മഞ്ഞള്‍, പച്ചക്കറികള്‍ മുതലായവ കൃഷി ചെയ്യാം. ചെന്നിരൊലിപ്പ് മാരകമാകാന്‍ സാധ്യതയുണ്ട്. കറ ഒലിക്കുന്ന ഭാഗം വൃത്തിയാക്കി ഉരുകിയ ടാറോ, ബോര്‍ഡോ കുഴമ്പോ തേക്കുക. ചെറുതെങ്ങുകള്‍ക്ക് വെയിലില്‍ നിന്ന് സംരക്ഷണം നല്‍കണം. തെങ്ങിന്‍ തോപ്പുകളില്‍ ജലസേചനം തുടരേണ്ടതും ചെറുതെങ്ങുകള്‍ക്ക് തണല്‍ നല്‍കുകയും ചെയ്യേണ്ടതാണ്. നനയ്ക്കാന്‍ കഴിയാത്ത തെങ്ങുകളുടെ ചുവട്ടില്‍ പുതയിടുകയോ തൊണ്ട് കമഴ്ത്തി അടുക്കുകയോ ചെയ്യുന്നത് നല്ലതാണ്. ചെമ്പന്‍ ചെല്ലി, കൊമ്പന്‍ ചെല്ലി, മുതലായവക്കെതിരെ കര്‍ഷകര്‍ ജാഗ്രത പാലിക്കേ ണ്ടതാണ്.
* കുരുത്തോലച്ചാഴി, മഞ്ഞളിപ്പ് മുതലായ കീട രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക. മഞ്ഞളിപ്പ് കാണുകയാണെങ്കില്‍ വിദഗ്ദ ഉപദേശം തേടി നിയന്ത്രണ മാര്‍ക്ഷങ്ങള്‍ സ്വീകരിക്കേണ്ടതാണ്. തെക്കന്‍ വെയിലില്‍ നിന്നുള്ള സൂര്യാഘാതം തടയുന്നതിനായി കമുകിന്‍ തടിയില്‍ വെള്ള പൂശുകയോ കമുകിന്‍ പോളകള്‍ കൊണ്ട് പൊതിയുകയോ ചെയ്യണം. തോട്ടങ്ങളില്‍ 3-5 ദിവസം ഇടവിട്ട് മരമൊന്നിന് 135 ലിറ്റര്‍ എന്ന തോതില്‍ ജലസേചനം നല്‍കുക.
Thursday, 12th December 2024
Leave a Reply