കശുമാവില്‍ കീടങ്ങളുടെയും രോഗങ്ങളുടെയും ശാസ്ത്രീയ നിയന്ത്രണത്തിന് വിദഗ്‌ധോപദേശവുമായി ‘കാഷ്യു പ്രൊട്ടക്ട്’ എന്ന മൊബൈല്‍ ആപ്പ് പുറത്തിറങ്ങി. .ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കീഴില്‍ കര്‍ണാടകയിലെ പുത്തൂരിലുള്ള കശുമാവ് ഗവേഷണ ഡയറക്ടറേറ്റ് വികസിപ്പിച്ചെടുത്തതാണ് ഈ ആപ്പ്. ഇതിനുമുമ്പ് ‘കാഷ്യു ഇന്ത്യ’ എന്ന ഒരു ആപ്പും ഈ കേന്ദ്രം പുറത്തിറക്കിയിരുന്നു. കശുമാവിലെ പരിപാലന മുറകള്‍ ഇനം തിരിച്ച് നല്‍കുന്ന ഈ ആപ്പ് വഴി കമ്പോള നിലവാരവും അറിയാം. ഇപ്പോള്‍ വികസിപ്പിച്ച പുതിയ ‘കാഷ്യൂ പ്രൊട്ടക്ട്’ ആപ്പ് വഴി രോഗ കീടങ്ങളെ മനസ്സിലാക്കുന്നതിനും അതിനു അവലംബിക്കേണ്ട ശാസ്ത്രീയ നിയന്ത്രണ മാര്‍ക്ഷങ്ങള്‍ മനസ്സിലാക്കാനും സാധിക്കും. ആന്‍ഡ്രോയിഡ് മൊബൈലുകളില്‍ പ്ലേസ്‌റ്റോറില്‍ നിന്നും കാഷ്യു പ്രൊട്ടക്ട് എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ഈ വിവരങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കുമെന്ന് മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രം മേധാവി ഡോ. ജലജ എസ് മേനോന്‍ അറിയിച്ചു. ആപ്പ് തുറന്നു വരുന്നതോടെ സജീവമാകുന്ന ക്യാമറ ഉപയോഗിച്ച് തല്‍ക്ഷണം ഫോട്ടോ അപ്‌ലോഡ് ചെയ്യുക വഴി കീടാക്രമണം തിരിച്ചറിയാനും നിയന്ത്രണ മാര്‍ഗങ്ങള്‍ മനസ്സിലാക്കാനും സാധിക്കുമെന്നതാണ് ഈ ആപ്പിന്റെ മേന്മ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9902273468 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Tuesday, 30th May 2023
Leave a Reply