Thursday, 12th December 2024

റബ്ബര്‍ബോര്‍ഡ് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്ന് റബ്ബര്‍തൈകള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നു. ഇത് സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ റബ്ബര്‍ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന്‍ ഐ.ആര്‍.എസും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ കൊച്ചി റീജിയണല്‍ മാനേജര്‍ കെ.പി. അലക്‌സാണ്ടറും ഒപ്പുവെച്ചു. വടക്കുകിഴക്കന്‍ മേഖലയിലെ എന്‍.ഇ. മിത്ര പദ്ധതിയില്‍ ഉള്‍പെടുന്ന തോട്ടങ്ങള്‍ക്കും പരമ്പരാഗതമേഖലയിലെ തോട്ടങ്ങള്‍ക്കുമാണ് ഈ പദ്ധതിയിലൂടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കാന്‍ കഴിയുക. മരമൊന്നിന് രണ്ടു രൂപയാണ് പ്രതിവര്‍ഷ പ്രീമിയം. അപക്വകാലഘട്ടത്തില്‍ (ഒന്നു മുതല്‍ ഏഴു വരെ വര്‍ഷം പ്രായമായ തൈകള്‍) ഉള്ള തൈ ഒന്നിന് പരമാവധി 300 വരെ രൂപയും ടാപ്പുചെയ്യുന്നതിന് പാകമായ ഒരു മരത്തിന് പരമാവധി 1000 വരെ രൂപയും നഷ്ടപരിഹാരം ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് റീജിയണല്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി (04812576622) ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *