Thursday, 12th December 2024

* വരണ്ട അന്തരീക്ഷസ്ഥിതി തുടരുന്നതിനാല്‍, നെല്ലിനെ കുമിള്‍ രോഗങ്ങളില്‍ നിന്നും പൊതുവായി സംരക്ഷിച്ച് പ്രതിരോധ ശേഷി കൂട്ടാന്‍ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിക്കാവുന്നതാണ്
* വരണ്ട അന്തരീക്ഷസ്ഥിതി തുടരുന്നതിനാല്‍, തെങ്ങുകള്‍ക്ക് ആവശ്യത്തിന് ജലസേചനം നല്‍കുക. തെങ്ങിന്‍ തടങ്ങളില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനായി പച്ചയോ ഉണങ്ങിയതോ ആയ ചകിരി ഇട്ടു മൂടുന്നത് നല്ലതാണ്. ശക്തമായ ചൂടില്‍ നിന്നും തെങ്ങിനെ സംരക്ഷിക്കുന്നതിനായി തടിയുടെ താഴത്തെ ഭാഗത്ത് കുമ്മായം പൂശിക്കൊടുക്കുന്നത് നല്ലതാണ്.
* ചൂടുകൂടിയ അന്തരീഷസ്ഥിതി തുടരുന്നകാരണം മുളകില്‍ ഇലപ്പേനിന്റെ ആക്രമണം കാണാന്‍ സാധ്യതയുണ്ട്. ഇവയെ നിയന്ത്രിക്കാനായി 2% വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഇലയുടെ അടിഭാഗത്ത് പതിയതക്കവിധം പത്ത് ദിവസം ഇടവേളകളിലായി ആവര്‍ത്തിച്ച് തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ സ്‌പൈറോമെസിഫെന്‍ 8 മില്ലി പത്ത് ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *