തിരുവനന്തപുരം നഗരസഭ പരിധിയിലെ തെരുവ് നായ്ക്കളുടെ പേവിഷബാധ, വംശവര്‍ദ്ധനവ് എന്നിവ നിയന്ത്രിക്കുന്നതിനായി തെരുവ് നായ്ക്കളുടെ ലൈന്‍സസ് ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ സര്‍ജറികള്‍, പേവിഷ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തെരുവ് നായ്ക്കളുടെ വാക്‌സിനേഷന്‍ എന്നിവ ഏകോപിപ്പിച്ചു കൊണ്ട് റാബീസ് ഫ്രീ തിരുവനന്തപുരം എന്ന പദ്ധതി നടപ്പിലാക്കുകയാണ്. തിരുവനന്തപുരം നഗരസഭയും സംസ്ഥാന മൃഗസംരക്ഷണ വകുപ്പും കംപാഷന്‍ ഫോര്‍ ആനിമല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (കാവയും) ചേര്‍ന്ന് ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ സഹോദര സ്ഥാപനമായ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ് ഹൈദരബാദിന്റെ സഹായത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം എസ്.പി ഗ്രാന്റ് ഡെയ്‌സില്‍ വെച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍. എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൃഗസംരക്ഷണം, ക്ഷീരവികസനം, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വ്വഹിച്ചു.
Leave a Reply