Thursday, 21st November 2024

വൈഗ 2023 ന്റെ ഭാഗമായി നടക്കുന്ന കാര്‍ഷികപ്രദര്‍ശനത്തില്‍ സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ – സ്വകാര്യസ്ഥാപനങ്ങളുടേതടക്കം 250-ലധികം സ്റ്റാളുകളാണ് വൈഗയുടെ ഭാഗമായി പുത്തരിക്കണ്ടം മൈതാനിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ജമ്മു ആന്‍ഡ് കാശ്മീര്‍, സിക്കിം, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ആസാം എന്നിവയുടെ സ്‌റ്റോളുകളും ജനപ്രിയമായി. വിവിധ സംസ്ഥാനങ്ങള്‍ അവരുടെ ഭൗമസൂചികഉല്‍പ്പന്നങ്ങള്‍ അടക്കം പ്രാദേശികമായിട്ടുള്ള വിഭവങ്ങളുമായിട്ടാണ് വൈഗയെ വര്‍ണ്ണാഭമാക്കുവാന്‍ എത്തിയിരിക്കുന്നത്. രാവിലെ 11 മുതല്‍ രാത്രി 10 മണിവരെയാണ് കാര്‍ഷികപ്രദര്‍ശനം നടക്കുന്നത്. രാത്രി 9 മണിവരെ പ്രവേശനപാസ് പ്രദര്‍ശനനഗരിയില്‍ നിന്ന് ലഭിക്കും. മാര്‍ച്ച് രണ്ടുവരെയാണ് വൈഗ കാര്‍ഷികപ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്.
കേരളകാര്‍ഷിക യൂണിവേഴ്‌സിറ്റിയുടെ സ്റ്റാളുകളുടെ ഒരു ശൃംഖല തന്നെ വൈഗയില്‍ ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് മില്ലറ്റ് എക്‌സ്‌പോയിലൂടെയാണ് യൂണിവേഴ്‌സിറ്റി സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. ചാമ, കുതിരവാലി, ജോബ്ടിയേഴ്‌സ്, തിന, വരക്, കൂവരവ്, തുടങ്ങിയ ചെറുധാന്യങ്ങളെയും അവയുടെ ചെടികളെയും പരിചയപ്പെടാന്‍ കഴിയും. ഇവയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും പ്രദര്‍ശനത്തിനായിട്ടുണ്ട്. തുടര്‍ന്ന് ഫ്‌ളവര്‍ അറേഞ്ച്‌മെന്റ് ടെറേറിയം, ഡ്രൈഫ്‌ളവര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയും വിവിധയിനം വാഴയിനങ്ങളായ പിസാംഗ്‌ജെറിബ്വായ, പിസാംഗ്‌സെറിബു, സകായി, ചൈനീസ്‌കാവണ്ടിഷ് തുടങ്ങിയവയെയും പരിചയപ്പെടുവാന്‍ സാധിക്കും. വിവിധ ഇനം മഞ്ഞള്‍ ഇനങ്ങളായ കാന്തി, ശോഭ, സോന, വര്‍ണ്ണ എന്നിവയും നാളികേരസങ്കരഇനങ്ങള്‍, തേന്‍ ഉല്‍പ്പന്നങ്ങള്‍ തേങ്ങയില്‍ നിന്നും ചക്കയില്‍ നിന്നുമുളള വാക്വംഡ്രൈഡ് ഉല്‍പ്പന്നങ്ങള്‍ എന്നു തുടങ്ങി ഒരു കര്‍ഷക മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ മേഖലയിലേക്ക് വെളിച്ചം വീശുകയാണ് കാര്‍ഷികസര്‍വകലാശാല സ്റ്റാളുകള്‍.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *