ചീരയില്‍ ഇലപ്പുളളിയും ഇലകരിച്ചിലും രോഗത്തിന് ചുവന്ന ചീരയും പച്ചച്ചീരയും ഇടകലര്‍ത്തി നടുക, ട്രൈക്കോഡെര്‍മ്മ അല്ലെങ്കില്‍ സ്യൂഡോമോണാസ് ഇവയിലേതെങ്കിലുമുപയോഗിച്ച് വിത്ത് പരിചരണം നടത്തുക, വെള്ളം വീശി ഒഴിക്കാതെ ചുവട്ടില്‍ മാത്രം ഒഴിക്കുക, രോഗം കണ്ടു തുടങ്ങുമ്പോള്‍ തന്നെ ഒരു ലിറ്റര്‍ വെള്ളത്തില്‍ സ്യൂഡോമോണസ് 20 ഗ്രാം, പച്ച ചാണകം 20 ഗ്രാം കലക്കി അതിന്റെ തെളി എടുത്തു തളിക്കുക, 1 ഗ്രാം സോഡാപ്പൊടിയും 5 ഗ്രാം മഞ്ഞപ്പൊടിയും ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 7-8 ദിവസം ഇടവിട്ട് ഇലകളില്‍ തളിക്കുകയും ചുവട്ടില്‍ ഒഴിക്കുകയും ചെയ്യുക.
Thursday, 12th December 2024
Leave a Reply