Thursday, 13th June 2024

വെള്ളരി വര്‍ഗ വിളകളായ പാവല്‍, പടവലം, വെള്ളരി, തണ്ണിമത്തന്‍ തുടങ്ങിയവ കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണ് ജനുവരി മുതല്‍ മാര്‍ച്ച് വരെ ഉള്ള മാസങ്ങള്‍. ഇതിനായി കൃഷി സ്ഥലം നന്നായി കിളച്ച് കുമ്മായം ചേര്‍ത്ത് നിലമൊരുക്കി 15 ദിവസത്തിനു ശേഷം അടിവളം നല്‍കുക. തൈകള്‍ നടുന്നതിനു മുന്‍പായി ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച ചാണകപൊടി മണ്ണില്‍ ചേര്‍ത്ത് കൊടുക്കുന്നത് രോഗങ്ങളെ പ്രതിരോധിക്കുന്നതിന് നല്ലതാണ്. വെള്ളരി വര്‍ഗ വിളകള്‍ പൂത്തു തുടങ്ങുന്നത് വരെ ആഴ്ചയില്‍ രണ്ടു തവണ നന നല്‍കണം. പൂത്തു തുടങ്ങിയാല്‍ ഒന്നിടവിട്ട ദിവസങ്ങളിലും നനയ്ക്കാന്‍ ശ്രദ്ധിക്കണം. മണ്ണില്‍ ഈര്‍പ്പം നില നിര്‍ത്തുന്നതിനായി പുതയിടീല്‍ നടത്തുകയും തൈകളെ വെയിലില്‍ നിന്നും സംരക്ഷിക്കുന്നതിനായി മറ നല്‍കുകയും ചെയ്യേണ്ടതാണ്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *