കൊല്ലം ജില്ലയുടെ പല ഭാഗങ്ങളിലും മരച്ചീനിയില്‍ മൊസൈക് രോഗം കണ്ടു വരുന്നുണ്ട്. വൈറസ് രോഗമുണ്ടാകുന്ന ഈ രോഗം പരത്തുന്നത് വെള്ളീച്ചകളാണ് (ബെമിസിയ സ്പീഷിസ്).
രോഗ ലക്ഷണം
ഇലകളില്‍ കടും പച്ച നിറത്തിലും വിളറിയ പച്ച നിരത്തിലുമുള്ള പാടുകള്‍ ധാരാളമായി കാണാം. ഇളം പ്രായത്തിലുള്ള ഇലകളിലാണ് രോഗം സാധാരണയായി കണ്ടു വരുന്നത്. രോഗം ബാധിച്ച ഇലകള്‍ വളര്‍ച്ച മുരടിച്ചു ചുരുങ്ങി പോകും.
നിയന്ത്രണ മാര്‍ഗങ്ങള്‍
കൃഷിയിടങ്ങളില്‍ നിന്നും രോഗം ബാധിച്ച ചെടികളെ നീക്കം ചെയ്യുന്നതിനോടൊപ്പം ഇവയെ നശിപ്പിച്ചു കളയുക. വൈറസ് രോഗം പരത്തുന്ന നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കുന്നതിനായി അന്തര്‍വ്യാപന ശേഷിയുള്ള കീടനാശിനിയായ റോഗര്‍ 1.5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ അഫ്താര്‍ 02 ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിക്കുക. മൊസൈക് രോഗത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ ഇനങ്ങളായ ശ്രീ രക്ഷ, ശ്രീ ശക്തി, ശ്രീ സുവര്‍ണ്ണ, എന്നീ ഇനങ്ങള്‍ നടാവുന്നതാണ്.
Thursday, 21st November 2024
Leave a Reply