വൈഗ 2023 അന്താരാഷ്ട്ര ശില്‍പ്പശാലയും കാര്‍ഷിക പ്രദര്‍ശനവും ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 2 വരെ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഫോട്ടോ കവറേജ് ചെയ്യുന്നതിലേക്ക് തയ്യാറുള്ള വ്യക്തികളില്‍/ സ്ഥാപനങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിക്കുന്നു. വൈഗ വേദിയായ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലും, സെമിനാര്‍ ഹാളുകളിലും, മറ്റു വൈഗ നടത്തുന്ന എല്ലാ വേദികളിലും നടക്കുന്ന മുഴുവന്‍ പരിപാടികളും പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം ഫോട്ടോ കവറേജ് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ 14.02.23ന് 3 മണിക്ക് മുന്‍പായി പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറേ,ാ കവടിയാര്‍ പി ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കേണ്ടതാണ്. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കുന്ന കവറിന് മുകളിലായി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോക്ക് വേണ്ടി വൈഗ 2023 പ്രചരണാര്‍ത്ഥം ഫോട്ടോ കവറേജ് ചെയ്യുന്നതിലേക്കുള്ള ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2317314 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ.്
Leave a Reply