കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ തൃശൂര്‍ ജില്ലയിലെ മണ്ണുത്തിയിലുള്ള കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലും, പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലും മലപ്പുറം ജില്ലയിലെ തവനൂരിലുമുള്ള കൃഷി വിജ്ഞാന കേന്ദ്രങ്ങളിലും ഫെബ്രുവരി മൂന്നാം വാരം മുതല്‍ കൃത്യതാ കൃഷി, പോളിഹൗസ് നിര്‍മ്മാണം, മഴമറ നിര്‍മ്മാണം, പോളിഹൗസുകളിലെ വിള പരിപാലനം, തുള്ളി നന/സ്പ്രിംഗ്ലര്‍ ജല സേചന സംവിധാനങ്ങള്‍ സ്ഥാപിക്കല്‍, ട്രാക്ടര്‍, പവര്‍ ടില്ലര്‍ തുടങ്ങിയ കാര്‍ഷിക ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കല്‍, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കല്‍ എന്നീ വിഷയങ്ങളില്‍ 18 മുതല്‍ 50 വയസു വരെ പ്രായമുളള സ്ത്രീകള്‍ക്കായി സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 09:30 മുതല്‍ വൈകീട്ട് അഞ്ചു മണി വരെയുള്ള സമയങ്ങളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയ്യതി ഫെബ്രുവരി 10 (10/02/2023).കൂടുതല്‍ വിവരങ്ങള്‍ക്ക് 7594899764, 0487 – 2370726 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Leave a Reply