കേരള കാര്‍ഷിക സര്‍വകലാശാല നെല്ല് ഗവേഷണ കേന്ദ്രം, മങ്കൊമ്പ് ആലപ്പുഴയില്‍ നബാര്‍ഡ് ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ കൂണ്‍ കര്‍ഷകര്‍ക്കായി മൂന്ന് ദിവസത്തെ ‘കൂണ്‍ വിത്ത് ഉല്‍പാദന പരിശീലന പരിപാടി’ 2023 ഫെബ്രുവരി അവസാനവാരം നടത്തപ്പെടുന്നു കൂണ്‍ കൃഷിയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രായോഗിക പരിചയമുള്ള കര്‍ഷകര്‍ക്ക് പരിശീലന പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. പ്രായോഗിക പരിചയം തെളിയിക്കുന്നതിന് ബന്ധപ്പെട്ട കൃഷി ഓഫീസറില്‍ നിന്നുമുള്ള സാക്ഷ്യപത്രം രജിസ്‌ട്രേഷന്‍ സമയത്ത് ഹാജരാക്കേണ്ടതാണ് തിരഞ്ഞെടുക്കപ്പെടുന്ന 15 കര്‍ഷകര്‍ക്ക് മാത്രമായി പരിശീലന പരിപാടി പരിമിതപ്പെടുത്തിയിരിക്കുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന യോഗ്യതയുള്ള കര്‍ഷകര്‍ വിവരം ബന്ധപ്പെട്ട ചുമതലയുള്ള ഓഫീസറെ 9447506572 എന്ന നമ്പരില്‍ വിളിച്ച് മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്, 0477 2702245 എന്ന നമ്പരില്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്
Friday, 22nd September 2023
Leave a Reply