മൃഗസംരക്ഷണ വകുപ്പ് കോട്ടയം ജില്ലയിൽ മാതൃകാ ഗ്രാമപഞ്ചായത്ത് ആയി തിരഞ്ഞെടുത്ത ഉദയനാപുരം ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഉൽഘാടനം വൈക്കം എംഎൽഎ സി.കെ ആശ നിർവഹിച്ചു . മൃഗസംരക്ഷണ വകുപ്പ് 5 ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവഴിക്കുന്നത്. തിരഞ്ഞെടുത്ത പതിനാല് സ്കൂൾ കുട്ടികൾക്ക് കറവയുള്ള ആട്, പഞ്ചായത്തിലെ പതിനേഴ് ബി.പി.എൽ വനിതാ ഗുണഭോക്തക്കൾക്ക് എരുമ കിടാവ്, തീറ്റ എന്നിവ നൽകുന്നപദ്ധതിയുടെ വിതരണോദ്ഘാടനമാണ് സി.കെ ആശ എം.എൽ. എ നിർവ്വഹിച്ചത്.
പഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദവല്ലി സ്വാഗതവും ചീഫ് വെറ്ററിനറി ഓഫീസർ ഡോ.മനോജ് കുമാർ പദ്ധതി വിശദീകരണവും നടത്തി . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ.കെ രഞ്ജിത്ത് എരുമ കിടാവ് വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പുഷ്പ മണി ആടുകൾക്കുള്ള തീറ്റ വിതരണം ചെയ്ത. ആട് വളർത്തൽ, എരുമ വളത്തൽ എന്നിവയെക്കുറിച്ച് തലയോലപ്പറമ്പ് മൃഗ സരക്ഷണ പരിശീലന കേന്ദ്രം ഫാക്കൽറ്റി ഡോ.പി.കെ ദാസൻ (റിട്ട. അസിസ്റ്റൻ്റ് ഡയറക്ടർ) ക്ലാസെടുത്തു.
ഡോ. ശരത് കൃഷ്ണൻ കൃതജ്ഞത രേഖപ്പെടുത്തിയ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ മൃസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ, ക്ഷീരകർഷകർ എന്നിവർ പങ്കെടുത്തു.
Leave a Reply