സംസ്ഥാനത്ത് നടന്നു വരുന്ന പേവിഷബാധ പോലുള്ള വാക്‌സിനേഷന്‍ നടപടികള്‍ തുടര്‍ന്നും ശക്തമാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. മൃഗങ്ങളോട് സമൂഹത്തിന്റെ അനുകമ്പയോടെയുള്ള ഇടപെടല്‍ മാത്രമാണ് ജന്തുക്ഷേമം ഉറപ്പിക്കാനുള്ള നടപടികളിലൊന്ന് എന്നും മന്ത്രി അറിയിച്ചു. മൃഗങ്ങളോട് മനുഷ്യത്വപരമായി പെരുമാറുന്നതിനായി പൗരസമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക, മൃഗപരിപാലനത്തിനും മൃഗക്ഷേമത്തിനും വേണ്ടി രൂപീകരിച്ചിട്ടുള്ള നിയമങ്ങളെക്കുറിച്ചും ചട്ടങ്ങളെക്കുറിച്ചും വിപുലമായ ബോധവല്‍ക്കരണം നടത്തുക, മൃഗങ്ങളോടുളള ക്രൂരത വര്‍ദ്ധിച്ചുവരുന്ന സാഹചര്യം തടയുന്നത് വഴി അവയുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുക, എന്നീ ലക്ഷ്യങ്ങളോടെ എല്ലാ വര്‍ഷവും ജനുവരി മാസം 15 മുതല്‍ 31 വരെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ആചരിച്ചു വരുന്ന ജന്തുക്ഷേമ ദ്വൈവാരത്തിന്റെ സമാപന സമ്മേളനം തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളില്‍ വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
Tuesday, 30th May 2023
Leave a Reply