Thursday, 21st November 2024

എ.വി.നാരായണന്‍

ഇത് ഉണ്ടാക്കുന്നതിന് വേണ്ട സാധനങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം
തറയില്‍ നിന്ന് 1 മീറ്റര്‍ ഉയരം ഉണ്ടാക്കുന്നതിന് 4 കല്ലുകള്‍ / മരക്കുറ്റി 50 കി.ഗ്രാം. അതില്‍ കൂടുതലോ ഉള്‍ക്കൊള്ളുന്ന പ്ലാസ്റ്റിക് ബാഗ് ഒന്ന്, ബോട്ടില്‍ പ്ലാസ്റ്റിക് ഒന്ന്, ഒരു മരത്തൂണ്. ഇത്രമാത്രം സാധനങ്ങള്‍ ഉണ്ടായാല്‍ ചാക്ക് കമ്പോസ്റ്റ് നിര്‍മ്മാണം തുടങ്ങാം.
ഉയരത്തില്‍ നിര്‍ത്തിയ തറയില്‍ ചാക്കില്‍ അല്‍പം കരിയിലയോ, പച്ചിലയോ, മറ്റ് വെയ്സ്റ്റുകളോ ഇട്ട് വെക്കുന്നു. ദിവസേന വീട്ടിലെ എല്ലാ വെയ്സ്റ്റുകളും (കരിയില, പച്ചില, ചക്ക് വെയ്സ്റ്റ്, മത്സ്യം, മുട്ടത്തോട്, മാംസവെയ്സ്റ്റ്, അരിഭക്ഷണ ബാക്കി വെള്ളം അടക്കം) ഇട്ട് എപ്പോഴെങ്കിലും അല്‍പം കോഴി, ആട് കാഷ്ഠങ്ങളോ ചാണകമോ ഇട്ട് ഒരു മരക്കഷണം കൊണ്ട് കുത്തി ടൈറ്റാക്കുന്നു. ചാക്ക് നിറയുന്നതുവരെ ഇങ്ങനെ തുടരുന്നു. നിറഞ്ഞ് കഴിഞ്ഞാല്‍ വായ് തുന്നിക്കെട്ടുന്നു. ഇങ്ങനെ വെയ്സ്റ്റുകള്‍ ഇടുന്ന സമയത്ത് തന്നെ ചാക്കിന്റെ ഒരു മൂല വെളിയിലേക്ക് തള്ളിനില്‍ക്കണം. ഇതില്‍കൂടിവരുന്ന ദ്രാവകം ബോട്ടിലില്‍ ശേഖരിച്ച് 3 ഇരട്ടി വെള്ളം ചേര്‍ത്ത് അപ്പോള്‍ തന്നെ പച്ചക്കറികള്‍ക്കും, ചെടികള്‍ക്കും നല്‍കാം. തുന്നിക്കെട്ടിയ ചാക്ക് അടിയില്‍ പലകയോ വേറൊരു ചാക്കോ വെച്ച ഒരു വെയിറ്റ് കൂടി വെക്കുന്നു. 2 മാസത്തിനുശേഷം അഴിച്ച് നോക്കിയാല്‍ കാണുന്ന പൊടിരൂപത്തിലുള്ള വളം ലഭിക്കും. ടൈറ്റാക്കുന്ന സമയത്തുള്ള ഊഷ്മാവ് കൂടുകയും അന്തരീക്ഷത്തില്‍ നിന്നും ചാക്കും വെയ്സ്റ്റും പെട്ടെന്ന് ഫോര്‍മേഷന്‍ നടക്കുകയും ചെയ്യുന്നു. ഇത് കാരണം ബാഗ് 50% നശിക്കുന്നു. പ്ലാസ്റ്റിക് ഒഴികെ എല്ലാ സാധനങ്ങളും ഇതില്‍ നിന്നു വളമായി മാറുന്നു. വളത്തിന് യാതൊരു വാസനയും ഉണ്ടായിരിക്കുന്നതല്ല. 50 കി. ചാക്കില്‍ നിന്നും 30 കി. വളം ലഭിക്കും. നിര്‍മ്മാണത്തിന് ചിലവ് ഇല്ല. സമയനഷ്ടമില്ല, മറ്റുള്ളവര്‍ക്ക് ശല്യമില്ല. നമുക്ക് വീട്ടിലേക്ക് വേണ്ടുന്ന വളം ഉണ്ടാക്കാം. യാതൊരു സാമ്പത്തിക ചിലവും ഇല്ലാതെ.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *