* കാബ്ബേജില്‍ ഡയമണ്ട് ബാക് മോത്തിന്റെ ആക്രമണം കണ്ടുവരുന്നു. ഇവയുടെ പുഴുക്കള്‍ ഇലകളുടെ ഉപരിതലം കാര്‍ന്നുതിന്നുന്നതിന്റെ ഫലമായി ഇലകളില്‍ വെളുത്ത പാടുകള്‍ വീഴുന്നു. കടുത്ത കീടബാധയുള്ള അവസ്ഥയില്‍ ഇവ പൂര്‍ണ്ണമായും ഇലകള്‍ തിന്നു നശിപ്പിക്കുന്നു. രോഗത്തിന്റെ തുടക്കത്തില്‍ തന്നെ ബ്യൂവേറിയ ബാസ്സിയാന 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ വൈകു ന്നേരങ്ങളില്‍ കലക്കി തളിക്കുക. അല്ലെങ്കില്‍ ബാസ്സില്ലസ്സിന്റെ ഫോര്‍മുലേഷനുകള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള തോത് പ്രകാരം തളിച്ചുകൊടുക്കുക. രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ ഫെയിം 1.5 ാഹ / 10 ഘ അല്ലെങ്കില്‍ കൊറാജെന്‍ 3 മില്ലി ലിറ്ററ് / 10 ലിറ്റര്‍ എന്ന തോതില്‍ തളിച്ചുകൊടുക്കുക.
* കിഴങ്ങുവിളയായ ചേന ഫെബ്രുവരിമാസത്തോടുകൂടി നടാവുന്നതാണ്. ഇതിനായി മുറിച്ച് വച്ചിരിക്കുന്ന വിത്തുകള്‍ ചാണകവെള്ളത്തില്‍ മുക്കി തണലത്ത് വച്ച് ഉണക്കുക. ചേനയില്‍ വരാന്‍ സാധ്യതയുള്ള നിമാവിരകള അകറ്റുന്നതിന്റെ മുന്‍കരുതലായി ബാസില്ലസ് കള്‍ച്ചര്‍ മൂന്നു ഗ്രാം ഒരു കിലോഗ്രാം വിത്തിന് എന്ന കണക്കില്‍ വിത്ത് പരിചരണത്തിനായി ഉപയോഗിക്കുക.
Thursday, 12th December 2024
Leave a Reply