എല്ലാവര്‍ഷവും ജനുവരി മാസം 15 മുതല്‍ 31 വരെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ജന്തുക്ഷേമദ്വൈവാരം ആചരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി മൃഗപരിപാലനത്തിനും മൃഗക്ഷേമത്തിനുമായി ഇന്ന് (31.01.2023) രാവിലെ 10.30 മണിക്ക് തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളില്‍ വച്ച് ജന്തുക്ഷേമവും മൃഗസംരക്ഷണ വകുപ്പും എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാനതല സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് നാലുമണിക്ക് നടത്തുന്ന ജന്തുക്ഷേമ ദ്വൈവാരാചരണ സമാപന സമ്മേളനം ഉദ്ഘാടനം ബഹു. ഗതാഗതാവകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ബഹു. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണി നിര്‍വഹിക്കുന്നു. ചടങ്ങില്‍ ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം. ബി. രാജേഷ് മുഖ്യാതിഥി ആയിരിക്കും.
കൂടാതെ മൃഗ ക്ഷേമ വാരാചരണം കൊല്ലത്ത് ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ ഇന്ന് (31.01.2023) നടക്കും. ഇതോടനുബന്ധിച്ച് ചിത്രരചന, ഉപന്യാസം, ക്വിസ് മത്സരങ്ങള്‍ എന്നിവയോടൊപ്പം അരുമ മൃഗങ്ങളുടെയും പക്ഷികളുടേയും വിപുലമായ പ്രദര്‍ശനവും കോളേജ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കും. കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ‘ഭൂമിയുടെ അവകാശികള്‍’ എന്ന വിഷയത്തില്‍ സെമിനാറും നടക്കും.
Leave a Reply