മൃഗങ്ങളുടെ ക്ഷേമം, സുരക്ഷിതത്വം, മൃഗങ്ങളോടുള്ള ക്രൂരത തടയൽ എന്നിവ ലക്ഷ്യം വെച്ച് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ജനുവരി 15 മുതൽ 31 വരെ സംഘടിപ്പിച്ചു വരുന്ന ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ സമാപന സമ്മേളനം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജനുവരി 31 ചൊവ്വാഴ്ച്ച വൈകീട്ട് 4 മണിയ്ക്ക് തിരുവനന്തപുരം മഹാത്മാ അയ്യൻകാളി ഹാളിൽ ( വി.ജെ.ടി ഹാൾ ) വെച്ച് നടക്കുന്ന പരിപാടിയിൽ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, ഡോ. ശശി തരൂർ എം.പി, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. സമാപന സമ്മേളനത്തോടനുബന്ധിച്ച് രാവിലെ പത്ത് മണി മുതൽ “ജന്തുക്ഷേമവും മൃഗസംരക്ഷണ വകുപ്പും ” എന്ന വിഷയത്തിൽ സെമിനാറും നടക്കും.
Thursday, 12th December 2024
Leave a Reply