കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ (കെപ്‌കോ) ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കെപ്‌കോ കേരള ചിക്കന്‍ (ചില്‍ഡ്- ഫ്രഷ് ഫ്രോസണ്‍ ചിക്കന്‍, മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍) വില്‍പ്പന നടത്തുന്നതിന് ഏജന്‍സികള്‍ അനുവദിക്കുന്നതിന് വേണ്ടി ആലപ്പുഴ ജില്ലയില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്പര്യമുള്ളവര്‍ സ്വന്തം വിശദാംശങ്ങളും, ഏജന്‍സി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലം എന്നിവ വ്യക്തമാക്കിക്കൊണ്ട് വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഈ മാസം 31 ന് (31/01/2023) മുന്‍പായി മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്, പേട്ട, തിരുവനന്തപുരം- 695024 എന്ന മേല്‍വിലാസത്തിലോ kspdc@yahoo.co.in, kepcopoultry@gmail.com എന്ന ഇ-മെയിലിലോ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ഫോണ്‍ നമ്പര്‍ 9495000921.
Sunday, 11th June 2023
Leave a Reply