കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, ഓച്ചിറ, ക്ലാപ്പന, തഴവ, കുലശേഖപുരം, തൊടിയൂര്‍, ആലപ്പാട് , മൈനാഗപ്പള്ളി, ശൂരനാട് നോര്‍ത്ത്, ശൂരനാട് സൗത്ത് തേവലക്കര പന്മന, ചവറ, തെക്കുംഭാഗം, നീണ്ടകര ഗ്രാമ പഞ്ചായത്തുകളില്‍ മൃഗസംരക്ഷണ വകുപ്പും ഓണാട്ടുകര വികസന സമിതിയും ചേര്‍ന്ന് 2022-23 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന പോത്തുകുട്ടി പരിപാലന പദ്ധതി യുടെ ഗുണഭോക്താക്കളെ തെരഞ്ഞടുക്കുന്നതിന് ടി പഞ്ചായത്ത് മുനിസിപ്പാലിറ്റിയില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഈ പദ്ധതി പ്രകാരം 334 കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. മേല്‍പ്പറഞ്ഞ പഞ്ചായത്ത് മുനിസിപ്പാലിറ്റികളിലെ താത്പര്യമുളള കര്‍ഷകര്‍ ബന്ധപ്പെട്ട പഞ്ചായത്ത്/മുനിസിപ്പാലിറ്റി പരിധിയില്‍പ്പെടുന്ന മൃഗാശുപത്രികളില്‍ 20/01/2023 -നകം അപേക്ഷ നല്‍കേണ്ടതാണെന്ന് കൊല്ലം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
Thursday, 12th December 2024
Leave a Reply