ചർമ്മമുഴ വാക്സിനേഷൻ ജനുവരി 18 മുതൽ ആരംഭിക്കും
പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി തുടങ്ങി മനുഷ്യരിലേക്ക് പടർന്നു പിടിച്ചേക്കാവുന്ന കന്നുകാലികളിലെ ചർമ്മ മുഴയ്ക്കെതിരെ, ഒരു മാസം നീണ്ടു നിൽക്കുന്ന സൗജന്യ പ്രതിരോധ കുത്തിവെയ്പ് ക്യാമ്പയിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ വെച്ച് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
രോഗങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ തന്നെ രോഗനിർണ്ണയം നടത്താനും വാക്സിൻ പരീക്ഷണങ്ങൾക്കുമുള്ള അനുമതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. നിലവിൽ പേവിഷബാധയ്ക്കെതിരെയുള്ള വാക്സിനുകൾ സംസ്ഥാനത്ത് തന്നെ ഉല്പാദിപ്പിക്കുവാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.
ഇതിനായി വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തും.
കാലികളിൽ പടരുന്ന ചർമ്മ മുഴ നിയന്ത്രിക്കുവാനായി ഇന്നു മുതൽ ഒരു മാസക്കാലത്തേക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിനായി സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്സിൻ സംഭരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തു ഇത് വരെ 9548 കന്നുകാലികളെയാണ് ചർമ്മ മുഴ രോഗം ബാധിച്ചത് എന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകൾ. അതിൽ 232 എണ്ണം ചത്തു. ചർമ്മ മുഴ ബാധിത പ്രദേശങ്ങളിൽ ഇത് വരെ 49159 കൺടൈൻമെന്റ് വാക്സിനേഷൻ നടത്തിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി ചർമ്മ മുഴ സൗജന്യ പ്രതിരോധ കുത്തിവെയ്പ്പുകൾക്കായുള്ള 10 ലക്ഷം ഡോസ് വാക്സിൻ വിതരണം ജനുവരി 18 മുതൽ 30 പ്രവൃത്തി ദിവസങ്ങളിലായി നടക്കും. പത്തനംതിട്ട ജില്ലയിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പ് ഘടിപ്പിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ 20 ദിവസത്തിനുള്ളിൽ കുത്തിവെയ്പ്പ് പൂർത്തീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ എ.കൗശിഗൻ ഐ എ എസ് അറിയിച്ചു.
Leave a Reply