നിലവിലുള്ള അന്തരീക്ഷ സ്ഥിതിയില്‍ നെല്ലില്‍ ചാഴിയുടെ ആക്രമണത്തിന് സാധ്യതയുണ്ട്. ചാഴികള്‍ പാല് പരുവത്തിലുള്ള നെന്മണികളില് നിന്നും നീരൂറ്റിക്കുടിച്ചു നെന്മണികളെ പതിരാക്കുന്നു. ആക്രമണം രൂക്ഷമാവുകയാണെങ്കില്‍ മാലത്തിയോണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു തളിക്കുക.
കുരുമുളക് ഫൈറ്റോഫ്തോറ ആക്രമണം തടയുന്നതിനായി ബോഡോ മിക്സ്ച്ചര്‍ ഒരു ശതമാനം തളിക്കുക. കോപ്പര്‍ ഓക്സി ക്ലോറൈഡ് 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടിയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക.
മത്തനില്‍ പിഞ്ച് കായ്കള്‍ കൊഴിയുന്നതിനെതിരെ സമ്പൂര്‍ണ്ണ 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. മത്തന്‍ തോട്ടത്തില്‍ കായീച്ചയെ നിയന്ത്രിക്കുവാന്‍ ഫിറമോണ്‍ കെണികള്‍ സ്ഥാപിക്കുക.
Leave a Reply