മുണ്ടകന്‍ നെല്‍കൃഷി ചെയ്തിട്ടുള്ള പാടങ്ങളില്‍ കൊയ്ത്തിനുള്ള സമയമാണിപ്പോള്‍. സാധാരണ ഗതിയില്‍ കതിര് നിരന്ന് 30-45 ദിവസത്തിനുള്ളില്‍ നെല്ല് കൊയ്യാന്‍ പാകമാകും. കൊയ്ത്തിന് ഏകദേശം ഒന്നോ രണ്ടോ ആഴ്ച മുമ്പ് വയലിലെ വെള്ളം വാര്‍ത്തു കളയുന്നത് എല്ലാ ഭാഗത്തുമുള്ള നെല്ല് ഒരേ മൂപ്പിലെത്താന്‍ സഹായകമാകും. വിത്തിനായി സൂക്ഷിക്കേണ്ട നെല്ല് കൊയ്യുന്നതിനുമുമ്പ് തന്നെ കൂട്ടുവിത്തൊഴിവാക്കാനായി കള്ളക്കതിരുകള്‍ മാറ്റിക്കളയണം. പറിച്ചു മാറ്റാന്‍ കഴിയാത്ത തോതില്‍ കലര്‍പ്പു കണ്ടാല്‍ വിത്തിനായി മാത്രം കതിര് പ്രത്യേകം കൊയ്യുകയും ബാക്കിയുള്ളവ ഒന്നിച്ചു കൊയ്യുന്നതുമാണു നല്ലത്. കൊയ്യാന്‍ മൂപ്പെത്തിയ നെല്‍ച്ചെടികള്‍ എത്രയും പെട്ടെന്ന് തന്നെ പാടത്തു നിന്നും കൊയ്തു മാറ്റാനും ശ്രദ്ധിക്കുക.
Thursday, 12th December 2024
Leave a Reply