സ്വാഗതസംഘം ഓഫീസ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു
2022-23 ലെ സംസ്ഥാന ക്ഷീരസംഗമം തൃശൂർ മണ്ണുത്തിയിൽ വെച്ച് നടക്കും. ക്ഷീരസംഗമത്തോടനുബന്ധിച്ചുളള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം റവന്യൂ-
ഭവന നി൪മ്മാണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജൻ നിർവ്വഹിച്ചു. മണ്ണുത്തി വെറ്ററിനറി യൂണിവേഴ്സിറ്റി ക്യാമ്പസിലെ അലുംമ്നി ഹാളിൽ ഞായറാഴ്ച (08.01.2023) യായിരുന്നു സംഘാടക സമിതിയോഗം നടന്നത്. തൃശ്ശൂർ MLA പി.ബാലചന്ദ്രൻ ആയിരുന്നു യോഗത്തിന്റെ അദ്ധ്യക്ഷൻ .
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് ഡയറക്ടർ ഡോ.എ കൗശിഗൻ IAS സ്വാഗതം പറഞ്ഞ ചടങ്ങിൽ ചാലക്കുടി MLA സനീഷ് കുമാർ ജോസഫ്, തൃശ്ശൂർ ജില്ലാ കളക്ടർ ഹരിത.വി.കുമാർ IAS , ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ , മിൽമ ചെയർമാൻ കെ.എസ്.മണി, കേരള ഫീഡ്സ് ചെയർമാൻ കെ.ശ്രീകുമാ൪, ERCMPU ചെയർമാൻ എം.ടി.ജയൻ, ഭാസുരാംഗൻ,
അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ, TRCMPU, ഡോ.പി.സുധീ൪ ബാബു, രജിസ്ട്രാ൪, KVASU, എന്നിവ൪ ആശംസകളർപ്പിച്ചു സംസാരിച്ചു. , വിവിധ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാ൪, ജനപ്രതിനിധികൾ, ക്ഷീരസംഘം പ്രതിനിധികൾ, ക്ഷീരക൪ഷക൪, ഉദ്യോഗസ്ഥ൪ എന്നിവ൪ ചടങ്ങിൽ പങ്കെടുത്തു.
ക്ഷീരക൪ഷകസംഗമത്തോടൊനുബന്ധിച്ച് ക്ഷീരഗ്രാമം ഉദ്ഘാടനം, ക൪ഷക ഭവന സന്ദ൪ശനം, വിളംബര ജാഥ, കലാസന്ധ്യ, എക്സിബിഷ൯, ഭരണസമിതി അംഗങ്ങളുടെ ശില്പശാല, ടെക്നിക്കൽ സെഷ൯, ഉദ്യോഗസ്ഥരുടെ ശില്പശാല, ജീവനക്കാരുടെ ശില്പശാല തുടങ്ങി വിവിധ പരിപാടികൾ ഉണ്ടായിരിക്കും. ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ട൪ (ജനറൽ) സുജയ് കുമാ൪ നന്ദി പ്രകാശിപ്പിച്ചു.
Leave a Reply