തെങ്ങിന്‍ തടങ്ങളില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനായി പച്ചയോ ഉണങ്ങിയതോ ആയ ചകിരി ഇട്ടു മൂടുന്നത് നല്ലതാണ.് തെങ്ങിന്റെ ചുവട്ടില്‍ നിന്ന് 3 മീറ്റര്‍ അകലത്തില്‍ വരികള്‍ക്കിടയില്‍ ചാല് കീറിയോ, ഓരോ തെങ്ങിന്റെ കടയ്ക്കു ചുറ്റും തടിയില്‍ നിന്നും രണ്ടു മീറ്റര്‍ അകലത്തില്‍ വട്ടത്തില്‍ ചാലുകള്‍ എടുത്തോ, അതില്‍ ചകിരികള്‍ നിരത്തിയ ശേഷം മണ്ണിട്ട് മൂടാം. ചകിരിയുടെ കുഴിഞ്ഞ ഉള്‍ഭാഗം മുകളിലേക്ക് വരത്തക്ക വിധത്തിലാണ് ചകിരി അടുക്കേണ്ടത്. ഇതിനുമുകളില്‍ മണ്ണിട്ട് മൂടണം. ഇതിന്റെ ഗുണം 5 മുതല്‍ 7 വര്‍ഷക്കാലം നിലനില്‍ക്കും. ചകിരിക്ക് പകരം ചകിരിച്ചോര്‍ തെങ്ങ് ഒന്നിന് 25 കിലോഗ്രാം എന്ന തോതില്‍ ഓരോ വര്‍ഷവും തടത്തില്‍ ഇട്ടു മൂടുന്നതും ഈര്‍പ്പം സംരക്ഷിക്കാന്‍ ഉതകും.
Sunday, 29th January 2023
Leave a Reply