Thursday, 21st November 2024

1)  15 മുതൽ 18 മാസം പ്രായത്തിൽ തന്നെ കിടാരികൾക്ക് ആദ്യ ബീജ ധാന കുത്തിവയ്പ്പ് നൽകുക.

2) രണ്ടു വയസു പ്രായമാകുമ്പോഴേക്കും ചിന പിടിച്ച കിടാരികൾ കർഷകർക്ക് കൂടുതൽ ആദായം നൽകും .

3) 305 ദിവസത്തെ കറവക്കാലത്തിൽ 3000 മുതൽ 3500 കിലോയിൽ കുറയാതെ പാൽ തരുന്ന പശുക്കളെ വളർത്തുന്നതിന് തിരഞ്ഞെടുക്കുന്നതാണ് ആദായകരം .

4) കറവപ്പശുക്കളെ  തിരഞ്ഞെടുക്കുമ്പോൾ ഒന്നാമത്തെയോ രണ്ടാമത്തെയോ കറവയിലുള്ള പശുക്കളെ വാങ്ങുന്നതാണ് ഉത്തമം .

5)  കറവപ്പശുക്കളുടെ പ്രസവ ഇടവേളകൾ 12 മുതൽ 15 മാസം വരെയാക്കി മാറ്റുന്ന തരത്തിൽ പരിപാലന മുറകൾ ക്രമീകരിക്കുന്നത് ആദായകരമായ പാലുല്‍പ്പാദനത്തിനു സഹായിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *