ചെറുകിടത്തോട്ടങ്ങളില്‍ ജോലിചെയ്യുന്ന ടാപ്പര്‍മാര്‍ക്കായി റബ്ബര്‍ബോര്‍ഡ് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നു. റബ്ബറുത്പാദകസംഘങ്ങളില്‍ ഷീറ്റുനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്കും ഒരു ഹെക്ടര്‍ വരെ വിസ്തൃതിയുള്ളതും റെയിന്‍ഗാര്‍ഡുചെയ്തതുമായ സ്വന്തം തോട്ടങ്ങളില്‍ കുറഞ്ഞത് നൂറ് മരങ്ങളെങ്കിലും തനിയെ ടാപ്പുചെയ്യുന്ന ചെറുകിടകര്‍ഷകര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാകാം. അപേക്ഷകരുടെ പ്രായപരിധി 18-നും 59-നും ഇടയിലായി നിജപ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് 60 വയസ്സുവരെയുള്ള കാലയളവിലുണ്ടാകുന്ന സ്വാഭാവികമരണത്തിന് 80000 രൂപയും അപകടമരണത്തിന് 1.8 ലക്ഷം രൂപയും ഇന്‍ഷ്വറന്‍സ് പരിരക്ഷയുണ്ടായിരിക്കും. മുന്നൂറ് രൂപയാണ് കുറഞ്ഞ വാര്‍ഷിക പ്രീമിയം തുക. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ നിക്ഷേപത്തുക ലഭിക്കുന്നതിന് ഉയര്‍ന്ന നിരക്കില്‍ പ്രീമിയം അടയ്ക്കാവുന്നതാണ്. ഓരോ അംഗത്തിന്റെയും പേരില്‍ റബ്ബര്‍ബോര്‍ഡിന്റെ വിഹിതമായി 600 രൂപ നിക്ഷേപിക്കപ്പെടുന്നതാണ്. 2023 ഫെബ്രുവരി 24 വരെ ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള റബ്ബര്‍ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
Thursday, 12th December 2024
Leave a Reply