എല്ലാ കേര ഗ്രാമങ്ങളും സ്വന്തമായ ബ്രാന്‍ഡില്‍ നാളികേര അധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കണം എന്ന് കൃഷി മന്ത്രി പി പ്രസാദ്. നാളികേര കൃഷിയുടെ ഉല്‍പ്പാദനവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിച്ച് കേരകര്‍ഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി, സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കുറ്റിപ്പാല എം എം പാലസ് ഓഡിറ്റോറിയത്തില്‍ വച്ച് നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രീയമായ കൃഷിരീതികള്‍ അവലംബിക്കുന്നതിലൂടെയും യന്ത്രവല്‍കരണത്തിലൂടെയും നാളികേര ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിയും. മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനം വിപണനം എന്നിവയില്‍ കൃഷിക്കാരന്‍ നിപുണത ആര്‍ജിക്കാന്‍ വേണ്ടുന്ന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കണം. മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ശാസ്ത്രീയ പരിശീലനം തദ്ദേശീയമായി തന്നെ നല്‍കുമെന്നും കൃഷിമന്ത്രി പറഞ്ഞു.
Saturday, 10th June 2023
Leave a Reply