Friday, 19th April 2024

പാലിക്കേണ്ടവ  

 

  1. കാട്ടുപന്നികളും അലഞ്ഞുതിരിയുന്ന പന്നികളും ഫാമുകളിൽ പ്രവേശിക്കാതെ വേലികെട്ടി നിയന്ത്രിക്കണം.
  2. ഫാമിലെ മാലിന്യങ്ങളും തീറ്റയും മറ്റ് സാധനങ്ങളുമെല്ലാം അണുനശീകരണം നടത്തി സംസ്ക്കരിക്കണം.
  3. പട്ടുണ്ണികളെ അകറ്റാൻ നിയന്ത്രണമാർഗ്ഗങ്ങൾ കൈക്കൊള്ളണം.4. രോഗലക്ഷണങ്ങൾ ഉള്ളതോ സമ്പർക്കത്തിൽ വന്നതോ ആയ മൃഗങ്ങളെ നിരീക്ഷണത്തിലാക്കുകയും ഫാമിൽ നിന്നും മൃഗങ്ങളുടെ അകത്തേയ്ക്കോ പുറത്തേയ്ക്കോ ഉള്ള സഞ്ചാരം ഒഴിവാക്കുകയും വേണം.
  4. പന്നികൾ അസാധാരണമായോ കൂട്ടത്തോടെയോ ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണ്.
  5. ഫാം ഉടമകൾ കൃത്യമായ ശുചിത്വം പാലിച്ച് ഫാമുകളിൽ അണുനാശനം നടത്തണം.
  6. അടുക്കള,ഹോട്ടൽ മാലിന്യങ്ങൾ, പ്രത്യേകിച്ച് മാംസം അടങ്ങിയവ ഭക്ഷണമായി നൽകുന്നത് ഒഴിവാക്കണം.
  7. പന്നികൾ സസ്യഭോജനമാണെങ്കിൽ 20 മിനിറ്റ് നേരം തിളപ്പിച്ചത് മാത്രം നൽകുക.
  8. പുതുതായി വാങ്ങുന്ന മൃഗങ്ങളെ 30 ദിവസം നിരീക്ഷണത്തിൽ മാറ്റി പാർപ്പിക്കണം.
  9. ഫാമിലേയ്ക്ക് വരുകയോ പോവുകയോ ചെയ്യുന്ന വാഹനങ്ങൾ കൃത്യമായി അണുനാശനം ചെയ്യണം.സോഡിയം ഹെപ്പോ ക്ലോറെറ്റ്, സോഡിയം ഹെഡ്രാക്സെഡ്, കുമ്മായം, പെർ അസെറ്റിക് ആസിഡ് എന്നിവ അണുനാശിനികളായി ഉപയോഗിക്കാം.
  10. ഫാമിലേയ്ക്കുള്ള സന്ദർശകരെ ക്രമപ്പെടുത്തി അവരുടെ പേരുവിവരങ്ങൾ സൂക്ഷിക്കണം.
  11. ഫാമിൽ പ്രവേശിക്കുന്നതിനുമുമ്പ് കുളിച്ച് പ്രത്യേക വസ്ത്രങ്ങൾ ധരിച്ച് കെകൾ അണുനാശനം ചെയ്യണം.
  12. ഫാമിലേയ്ക്ക് മറ്റു മൃഗങ്ങൾ,എലികൾ, പക്ഷികൾ എന്നിവ കടക്കുന്നത് തടയണം.
  13. ഫാമിലെ തൊഴിലാളികളെ രോഗത്തേയും രോഗലക്ഷണങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുക.

ഒഴിവാക്കേണ്ടവ

  1. അടുക്കള,ഹോട്ടൽ മാലിന്യങ്ങൾ പ്രത്യേകിച്ച് മാംസം അടങ്ങിയവ ഭക്ഷണമായി നൽകുന്നത് ഒഴിവാക്കണം.
  2. പന്നിയിറച്ചി,മറ്റ് പന്നിയിതര ഉൽപ്പന്നങ്ങൾ തുടങ്ങിയവ ഫാമിലേയ്ക്ക് കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും ഒഴിവാക്കണം.
  3. പച്ചയായതോ,നന്നായി വേവിക്കാത്തതോ  ആയ മൽസ്യ, മാംസാഹാരങ്ങളും  മറ്റുൽപ്പന്നങ്ങളും പന്നികൾക്ക് നൽകരുത്.
  4. ആഫ്രിക്കൻ സ്വൈൻ ഫീവർ ജന്തുജന്യരോഗമല്ലാത്തതിനാൽ മനുഷ്യർ ആശങ്കപ്പെടേണ്ടതില്ല.അതേ സമയം ഈ രോേഗം പന്നികളിൽ അതീവമാരകവും സാംക്രമികവുമാണ്. പന്നി വളർത്തൽ മേഖലയെ മുഴുവനായും തുടച്ചുനീക്കാൻ പ്രഹരശേഷിയുള്ള ഈ പകർച്ചവ്യാധിയിൽ നിന്നും പന്നികളെയും പന്നിക്കർഷകരേയും സംരക്ഷിച്ചു നിർത്തേണ്ടത് അനിവാര്യമാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *