Thursday, 12th December 2024

ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം നടത്തുവാന്‍ തീരുമാനിച്ച, സമഗ്രകൃഷി കൃഷിയിടത്തുതന്നെ പ്രദര്‍ശിപ്പിക്കുന്ന സെമിനാറുകള്‍, പരിശീലനങ്ങള്‍, ആധുനിക പരമ്പരാഗത കൃഷിരീതി ശാസ്ത്രപ്രദര്‍ശനം, ജൈവവൈവിധ്യ പ്രദര്‍ശനം, വിത്ത് മുതല്‍ വിള വരെ വിവിധ ഘട്ടങ്ങള്‍ പ്രതിപാദിക്കുന്ന മാതൃക തോട്ടങ്ങള്‍, മൂല്യവര്‍ദ്ധനവിനുളള പ്രായോഗിക പരിശീലനം, റോബോട്ടിക്‌സ് നിര്‍മ്മിതബുദ്ധി, നാനോ ടെക്‌നോളജി സങ്കേതങ്ങളുടെ പരിചയപ്പെടുത്തല്‍, മൃഗസംരക്ഷണ സാങ്കേതിക വിദ്യകള്‍, അപൂര്‍വ്വ ഇനങ്ങളുടെ പ്രദര്‍ശനം, ഉല്‍പ്പന്ന വിപണനമേള, പുഷ്പ ഫല പ്രദര്‍ശനം തുടങ്ങിയവ ഉള്‍പ്പെടുന്ന ‘ഫാം ഷോ’ –യിലേക്ക് അനുയോജ്യമായ ‘ലോഗോ’ ക്ഷണിച്ചുകൊള്ളുന്നു. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് പുരസ്‌കാരം നല്‍കുന്നതാണ്. ലോഗോ 26.12.2022ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി ഗവേഷണ കേന്ദ്രത്തില്‍ ലഭ്യമാക്കേണ്ടതാണ്.പത്രകുറിപ്പ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *