കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ, കേരള വെറ്ററിനറി സർവ്വകലാശാലയുമായി കൈകോർത്ത് ചെറിയ മൃഗങ്ങളിലെ സോഫ്റ്റ് ടിഷ്യൂ സർജറിയുമായി ബന്ധപ്പെട്ട് പരിശീലനങ്ങൾ സംഘടിപ്പിക്കുന്നു. മൂന്ന് ബാച്ചുകളിലായാണ് പരിശീലനം നൽകുന്നത്. ആദ്യ ബാച്ച് 2023 ജനുവരി മുതൽ 18 മുതൽ 21 വരെയും , രണ്ടാം ബാച്ച് 2023 ഫെബ്രുവരി 8 മുതൽ 11 വരെയും , ഫെബ്രുവരി 22 മുതൽ 25 വരെ മൂന്നാം ബാച്ചിനും പരിശീലനം നൽകും. മണ്ണുത്തി വെറ്ററിനറി സർവ്വകലാശാലയുടെ വെറ്ററിനറി സർജറി ആന്‍ഡ് റേഡിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.സുധീഷ് .എസ് .നായർ പരിശീലനത്തിന് നേതൃത്വം നൽകും. താൽപ്പര്യമുള്ളവർ 2022 ഡിസംബർ 20 ന് നാലു മണിയ്ക്ക് മുമ്പായി www.ksvc.kerala.gov.in എന്ന വെബ് വിലാസത്തിൽ ഓൺലൈൻ ആയി അപേക്ഷിക്കണം.
Sunday, 18th January 2026






Leave a Reply